വീട്ടമ്മയ്ക്ക് നേരെ കോടാലി കൊണ്ട് ആക്രമണം; പ്രതി സ്ഥിരമദ്യപാനിയെന്ന് പ്രദേശവാസികൾ

പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ വീട്ടമ്മയെ കോടാലി കൊണ്ട് ആക്രമിച്ച് മദ്യപാനി. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് വീട്ടമ്മയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇയാൾ വീട്ടമ്മയുടെ മകനുമായി തർക്കത്തിലേർപ്പെടുകയുയായിരുന്നു. തുടർന്ന് യുവാവിന് നേരെ കോടാലിയുമായി ഇയാൾ പാഞ്ഞടുക്കുകയും, യുവാവ് ഇയാളിൽ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്നാണ് സമീപത്ത് നിന്ന വീട്ടമ്മയെ ഇയാൾ കോടാലികൊണ്ട് ആക്രമിച്ചത്.

ആക്രമണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പ്രതിയെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടാലിക്ക് മൂർച്ചയില്ലാത്തതിനാൽ വീട്ടമ്മ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും മുൻപും ഇയാൾക്കെതിരെ ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

Also Read:

Kerala
'ആത്മഹത്യയല്ല, പ്രിൻസിപ്പാളും വാർഡനും പറയുന്നതിൽ സ്ഥിരതയില്ല'; ദുരൂഹത ആവർത്തിച്ച് അമ്മുവിനറെ അച്ഛൻ

Content highlight- Attack on housewife with axe; The local residents said that the accused was a regular drunkard

To advertise here,contact us