ഭാര്യയുമായി വാക്കുതര്‍ക്കം; ഒന്നര വയസുകാരി മകളുമായി ട്രെയിന് മുന്നില്‍ ചാടി യുവാവ്; ദാരുണാന്ത്യം

അനീഷ് തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ആലപ്പുഴ: കുടുംബ കലഹത്തെ തുടര്‍ന്ന് ഒന്നര വയസുകാരി മകളുമായി ട്രെയിന് മുന്നില്‍ ചാടി യുവാവ്. ആലപ്പുഴയിലാണ് സംഭവം. യുവാവും കുഞ്ഞും മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടില്‍ അനീഷ് (37) മകള്‍ ഏദ്‌ന എന്നിവരാണ് മരിച്ചത്.

Also Read:

National
'ഒരു നിയമലംഘനവുമില്ല; ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് അവരുടെ കൈവശമുള്ള ദൃശ്യം': നയന്‍താരയുടെ അഭിഭാഷകന്‍

ഇന്ന് വൈകീട്ട് 7.40 ഓടെ മാളികമുക്കിന് സമീപമാണ് സംഭവം. മാളികമുക്കില്‍ ഭാര്യ കാഞ്ഞിരംചിറ കുരിശിങ്കല്‍ സ്‌നേഹ റെയ്‌നോള്‍ഡിന്റെ വീട്ടില്‍ വന്നതായിരുന്നു അനീഷ്. ഇതിനിടെ ഭാര്യയും അനീഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ക്ഷുഭിതനായ അനീഷ് കുഞ്ഞിനെയും കൊണ്ട് എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു.

അനീഷ് തല്‍ക്ഷണം മരിച്ചു. തെറിച്ചു വീണ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കേറ്ററിങ് നടത്തുന്ന അനീഷ് കുറെക്കാലം ഗള്‍ഫില്‍ ജോലി ചെയ്തു. സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായ സ്‌നേഹയുമായി പ്രണയ വിവാഹമായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- man killed him self with daughter in alappuzha

To advertise here,contact us