ആലപ്പുഴ:എഴുപുന്ന ശ്രീ നാരായണ പുരം ക്ഷേത്രത്തിൽ തിരുവാഭരണം മോഷണം പോയി. വിഷു ദിനത്തിൽ ദേവനു ചാർത്തിയ തിരുവാഭരണമാണ് മോഷണം പോയത്. കിരീടം രണ്ടു മാലകൾ അടക്കം 20 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരുവാഭരണം മോഷണം പോയതിന് പിന്നാലെ കീഴ്ശാന്തി കൊല്ലം സ്വദേശി ശ്രീവൽസനെ കാണാനില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlight: Thiruvabharanam was stolen from Ezhupunna Sri Narayanapuram temple