മറിയക്കുട്ടിക്ക് 19200 രൂപ കൈമാറി കേരള ഡെമോക്രാറ്റിക് പാർട്ടി

മാണി സി കാപ്പന്റെ നിർദേശപ്രകാരം പാർട്ടി പറവൂർ നിയോജകമണ്ഡലം കൺവെൻഷനിൽ വെച്ചാണ് തുക നൽകിയത്

പറവൂർ : പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച അടിമാലി 200 ഏക്കർ സ്വദേശിനി മറിയക്കുട്ടിക്ക് കേരള ഡെമോക്രാറ്റിക് പാർട്ടി 19200 രൂപ കൈമാറി. പാലാ എംഎൽഎ മാണി സി കാപ്പന്റെ നിർദേശപ്രകാരം പാർട്ടി പറവൂർ നിയോജകമണ്ഡലം കൺവെൻഷനിൽവെച്ചാണ് തുക നൽകിയത്.

സംസ്ഥാന ട്രഷറർ സിബി തോമസിൽ നിന്ന് മറിയക്കുട്ടി തുക ഏറ്റുവാങ്ങി. ഓൺലൈനിൽ ചടങ്ങുവീക്ഷിച്ച മാണി സി കാപ്പന് മറിയക്കുട്ടി നന്ദി അറിയിച്ചു. മറിയക്കുട്ടിക്കൊപ്പം ഭിക്ഷയാചിച്ച അന്നക്കുട്ടി ചടങ്ങിൽ പങ്കെടുത്തില്ല. ക്ഷേമപെൻഷൻ നൽകാതെ സർക്കാർ ധൂർത്ത് നടത്തുന്നുവെന്ന് മാണി സി കാപ്പൻ ആരോപിച്ചു.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി എസ് രഞ്ജിത്ത്, ഏലിയാസ് മണ്ണപ്പിള്ളി, പി എസ് പ്രകാശൻ, ഒ ജോർജ്, സുമി ജോസഫ്, റെനി വർഗീസ്, സന്ധ്യ ചാക്കോച്ചൻ, ലൈബി വർഗീസ് എന്നിവർ സംസാരിച്ചു.

To advertise here,contact us