'മകള്‍ അറസ്റ്റില്‍'; അൻവർ സാദത്ത് എംഎൽഎയുടെ ഭാര്യയെ വിളിച്ച് തട്ടിപ്പിന് ശ്രമം

ഡൽഹിയിൽ പഠിക്കുന്ന മകൾ അവിടെ അറസ്റ്റിലായി എന്ന് പറഞ്ഞാണ് ഫോൺ കോള്‍ എത്തിയത്

ആലുവ: അൻവർ സാദത്ത് എംഎൽഎയുടെ ഭാര്യയ്ക്ക് സൈബർ തട്ടിപ്പുകാരുടെ ഫോൺ ഭീഷണി. വാട്സ്ആപ്പ് കോൾ വഴിയായിരുന്നു ഭീഷണി. യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് പ്രൊഫൈല്‍ പിക്ചറായി നമ്പറിലുളളത്. ഡൽഹിയിൽ പഠിക്കുന്ന മകൾ അവിടെ അറസ്റ്റിലായി എന്ന് പറഞ്ഞാണ് ഫോൺ സന്ദേശം എത്തിയത്. എംഎൽഎയുടെ മകളുടെ പേരും മറ്റും കൃത്യമായി പറഞ്ഞ് ഹിന്ദിയിലാണ് തട്ടിപ്പുക്കാരൻ സംസാരിച്ചത്.

സംഭവം നടന്നയുടൻ ഭാര്യ എംഎൽഎയെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ തന്നെ മകളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കോളേ​ജിൽ തന്നെയുണ്ടെന്ന വിവരം ലഭിച്ചതോടെ തട്ടിപ്പ് ആണെന്ന് മനസിലാക്കുകയായിരുന്നു.

ഭാര്യയുടെ മൊബൈൽ നമ്പറും, മകളുടെ വിവരങ്ങളും തട്ടിപ്പുക്കാർക്ക് എങ്ങനെ ലഭിച്ചു എന്നുളളത് ഇതുവരെ വ്യക്തമായിട്ടില്ല. ഡൽഹി കേന്ദ്രീകരിച്ചുളള സംഘത്തിന് കേരളത്തിലും കണ്ണികളുണ്ടെന്ന് അൻവർ സാദത്ത് പ്രതികരിച്ചു. സംഭവത്തിൽ റൂറൽ ​​ജില്ലാ സൈബർ പൊലീസിനും, എസ്പി ഹരി ശങ്കറിനും പരാതി എംഎൽഎ നൽകിയിട്ടുണ്ട്.

To advertise here,contact us