എച്ച്എംടി ജങ്ഷനിലെ ​ഗതാ​ഗതക്കുരുക്ക് എന്ന് ഒഴിയും; പുതിയ ട്രാഫിക് പരിഷ്കാരം ഒക്ടോബർ രണ്ട് മുതൽ

ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരം വിജയകരമായാൽ പിന്നീട് സ്ഥിരമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

കളമശ്ശേരി : എച്ച് എം ടി ജങ്ഷനിലെ ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരം ഒക്ടോബർ രണ്ട് മുതൽ പ്രാബല്യത്തിൽ വരും. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരം വിജയകരമായാൽ പിന്നീട് സ്ഥിരമാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

മന്ത്രി പി രാജീവ് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ എന്നീവരുടെ നേത്യത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരും പലവട്ടം സ്ഥലപരിശോധന നടത്തിയും യോ​ഗം ചേർന്നുമാണ് പരിഷ്കാരണത്തിന് അന്തിമരൂപം നൽകിയത്. എച്ച് എം ടി ജങ്ഷനിലെ രൂക്ഷമായ ​ഗതാ​ഗതക്കുരുക്ക് പരി​​ഹരിക്കാൻ ഒരു ഭാ​ഗത്തേക്കുള്ള ​ഗതാ​ഗതം വൺവേ ആയി ചുരുക്കി ​ഗതാ​ഗതക്കുരുക്ക് ഇല്ലാതാക്കാനാണ് തീരുമാനം.

എച്ച് എം ടി ജങ്ഷൻ ഉൾപ്പെടുന്ന ഒരു റൗണ്ട് എബൗണ്ട് മാത്യകയിലാണ് ക്രമീകരണം. ആലുവ ഭാ​ഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശ്ശേരി ആര്യാസ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച് എംടി ജങ്ഷൻ വഴി ടിവിഎസ് കവലയിലെത്തി ​ദേശീയപാതയിൽ പ്രവേശിക്കണം. എറണാകുളത്തുനിന്ന് എച്ച് എം ടി ജങ്ഷനിലെക്ക് പോകേണ്ട വാ​ഹനങ്ങൾ ടിവിഎസ് കവലയിൽ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം ആര്യാസ് ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എച്ച് എംടി ജ​ങ്ഷനിലെത്തണം.

മെഡിക്കൽ കോളേ‍ജ് എൻഎഡി റോഡ് എന്നീ ഭാ​ഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ എച്ച് എം ടി ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്നത് തടയും. ഈ വാഹനങ്ങൾ എച്ച് എം ടി ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ടിവിഎസ് കവലയിൽ എത്തി തിരിഞ്ഞുപോകണം. സൌത്ത് കളമശ്ശേരി ഭാഗത്തുനിന്ന് എച്ച് എം ടി ജങ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ടിവിഎസ് കവലയിൽ നിന്ന് ഇടത്തേക്കുതിരിഞ്ഞ് ആര്യാസ് ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് റെയിൽവേ മേൽപ്പാലത്തിലൂടെ പോകണം.

ടിവിഎസ് ആര്യാസ് എന്നീ ജങ്ഷനുകളിലെ സി​ഗ്നൽ സംവിധാനം ഓഫ് ചെയ്യുകയും ക്രോസിങ് ഒഴിവാക്കാൻ ഭാ​ഗികമായി അടയ്ക്കുകയും ചെയ്യും. ടിവിഎസ് ജങ്ഷൻ മുതൽ ആര്യാസ് ജങ്ഷൻ വരെ ദേശീയപാതയുടെ രണ്ടു ഭാ​ഗവും വൺവേ ട്രാഫിക് ആയിരിക്കും. ആലുവയിലേക്ക് മാത്രമായിരിക്കും ഈ ഭാ​ഗത്ത് നിന്ന് പോകാൻ കഴിയുക. ആര്യാസ് ജങ്ഷനിൽ നിന്നും ടിവിഎസ് ജങ്ഷനില്ക്ക് പോകേണ്ടത്. പഴയ ദേശീയ പാതയിലൂടെ ആയിരിക്കും നിലവിലെ പൊതുമരാമത്ത് റോഡ്. ഇതും വൺവേ ആയിരിക്കും. എറണാകുളം ഭാ​ഗത്തേക്ക് മാത്രമായിരിക്കും ഈ റോഡിലൂടെയുള്ള ​ഗതാ​ഗതം.

എച്ച് എംടി ജങ്ഷനിലെ ആലുവ ഭാ​ഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നിലവിലുള്ളതിന്റെ എതിർ ദിശയിലേക്ക് മാറ്റി സ്ഥാപിക്കും. കാക്കനാട് മെഡിക്കൽ കോളേജ് ഭാ​ഗത്തുനിന്നും വരുന്ന ബസുകൾക്ക് എച്ച് എംടി ജങ്ഷനിൽ ഒരു ബസ് സ്റ്റോപ്പ് ക്രമീകരിക്കും. നോർത്ത് കളമശ്ശേരി ഭാ​ഗത്തെ അം​ഗീകാരം ഇല്ലാത്ത ബസ് സ്റ്റോപ്പുകൾ ഒഴിവാക്കി മെട്രോ സ്റ്റേഷന് സമീപം പുതിയ ​ഒരു ബസ് സ്റ്റോപ്പ് സ്ഥാപിക്കും. പഴയ ​ഗൗണ്ട് സ്റ്റോപ്പ് എച്ച് എംടി ജങ്ഷനിൽ ഓട്ടോറിക്ഷകൾക്കുവേണ്ടി പ്രത്യേകം ക്രമീകരണം ഏർപ്പടുത്തും.

എറണാകുളം ഭാ​ഗത്തേക്ക് പോകുന്ന വാ​​ഹനങ്ങൾക്ക് ടിവിഎസ് ജങ്ഷനിൽ യൂടേൺ തിരിയാനുള്ള സൗകര്യം ഉണ്ടായിരിക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ റോഡിന്റെ ഭാ​ഗങ്ങളിൽ വീതികൂട്ടി ടൈൽ വിരിച്ച് സുരക്ഷിതമാക്കീയിട്ടുണ്ട്. ടിവിഎസ് ജങ്ഷൻ മുതൽ ആര്യാസ് ജങ്ഷൻ വരെയുള്ള ദേശീപാതയിലെ മീഡിയനും പുനക്രമീകരിച്ചു.

To advertise here,contact us