ഇരുമ്പനത്തെ വാഹനാപകട കാരണം കാറിന്റെ അമിതവേഗത; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കാർ ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു

കൊച്ചി: ഇരുമ്പനത്ത് ഒരാൾ മരിച്ച വാഹനാപകടത്തിന് കാരണമായത് കാറിന്റെ അമിത വേഗതയെന്ന് സൂചന. സമീപ പ്രദേശത്തെ കടയിൽ നിന്നും പതിഞ്ഞ സിസിടിവി ദൃശ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകുന്നത്. ദിശ തെറ്റിച്ചാണ് കാർ വന്നത്, വലത് വശത്തെ ട്രാക്കിലൂടെ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സീപോർട്ട് എയർപോർട്ട് റോഡിൽ കാറും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തിരുവാണിയൂർ സ്വദേശി അജിത്‌ ആണ് മരിച്ചത്. കാറിലുണ്ടായ ബാക്കി നാല് പേർക്ക് പരിക്കുണ്ട്. രഞ്ജി ജോസ്, ജോഷ്, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: one died in accident in kochi; cctv visuals

To advertise here,contact us