നെടുമ്പാശ്ശേരിയില്‍ ഏഴ് കോടിയിലേറെ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

തായ്‌ലന്‍ഡില്‍ നിന്നെത്തിയ സംഘം ബാഗില്‍ അതിവിദഗ്ധമായാണ് പതിനഞ്ച് കിലോ കഞ്ചാവ് ഒളിപ്പിച്ചത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ഏഴ് കോടിയിലേറെ വിലവരുന്ന 15 കിലോ കഞ്ചാവാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീര്‍, എറണാകുളം സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീര്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്

തായ്‌ലന്‍ഡില്‍ നിന്നെത്തിയ സംഘം ബാഗില്‍ അതിവിദഗ്ധമായാണ് പതിനഞ്ച് കിലോ കഞ്ചാവ് ഒളിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Content Highlights- 15 kg hybrid ganja captured from nedumbassery airport

To advertise here,contact us