ഇനി ഗോശ്രീ ബസുകൾക്ക് കൊച്ചിനഗരത്തില്‍ പ്രവേശിക്കാം; അനുമതി നൽകി ആർടിഒ

20 വർഷത്തോളമായി സമര രംഗത്തുള്ള സംഘടനയാണ് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി.

കൊച്ചി: ഗോശ്രീ ബസുകൾക്ക് നഗരപ്രവേശനത്തിന് ആർടിഒ അനുമതി നൽകി. വൈപ്പിൻ കരയിൽ നിന്നുമുളള 20 ബസുകൾക്കാണ് എറണാകുളം നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നൽകുവാൻ ആർടിഒ അനുമതി നൽകിയത്. ഇതിന്റെ ആഹ്ലാദ സൂചകമായി എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി വെള്ളരി പ്രാവിനെ പറത്തി. ഗോശ്രീ ബസുകൾക് നഗരപ്രവേശനം ആവശ്യപ്പെട്ട് കഴിഞ്ഞ 20 വർഷത്തോളമായി സമര രംഗത്തുള്ള സംഘടനയാണ് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി.

Also Read:

Kollam
കൊട്ടാരക്കരയിൽ ഓടികൊണ്ടിരുന്ന ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്

ഗോശ്രീ ബസുകളുടെ നഗരപ്രവേശനം എന്നാവശ്യം ഉയർത്തി വൈപ്പിൻ കരയിൽ റസിഡൻസ് അസ്സോസിയേഷനുകളുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതിയും സമര രംഗത്തുണ്ട്. 25 കിലോമീറ്റർ പരിധിയിലെ ബസുകൾക്കാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ പറവൂർ ,മുനമ്പം, കൊടുങ്ങല്ലുർ എന്നീ പ്രദേശങ്ങളിൽ നിന്നും വരുന്ന ബസുകൾക്കും നഗരത്തിലേക്ക് പ്രവേശനം അനുവദിക്കും വരെ സമരം തുടരുമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ അറിയിച്ചു.

Content Highlights: RTO approves issuance of permit to 20 buses from Vypin kara to enter Ernakulam city

To advertise here,contact us