കാനഡയിൽ നിന്ന് മകളുടെ കോൾ, 'അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല'; പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് മൃ​തദേഹം

റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ആളാണ് മരിച്ച ജെയ്സി എബ്രഹാം.

കൊച്ചി: കളമശ്ശേരിയിൽ താമസിക്കുന്ന അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച മകളെ തേടിയെത്തിയത് മാതാവിൻ്റെ മരണ വാർത്ത. സാധാരണ മരണം അല്ല കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് മരിച്ച ജെയ്സി എബ്രഹാം. കൊലപാതകത്തെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാനായി പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Also Read:

Kerala
'ബി​ഗ് ബി ബാലയായി തിരിച്ച് വരും'; പുതിയ വീടിന്റെ വീ​ഡിയോ പുറത്ത് വിട്ട് ബാല, കൂടെ കോകിലയും

മകളുടെ ഫോണ്‍ കോളിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത്. ശുചിമുറിയിൽ മുഖം വികൃതമാക്കിയ തരത്തിലാണ് മൃ​തദേഹം കണ്ടെത്തിയത്. ശരീരത്തിൽ മർദ്ദനമേറ്റിട്ടുള്ളതായും പൊലീസ് കണ്ടെത്തി. തലക്കേറ്റ ​ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

content highlight- police find woman's body after the daughters call from canada

To advertise here,contact us