'നല്ല കള്ള് അവിടെ കിട്ടും'; ഇതരസംസ്ഥാന തൊഴിലാളിയെ പറ്റിച്ച് മൊബൈൽ ഫോണും പണവും കവർന്ന യുവാവ് പിടിയിൽ

പുത്തൻകുരിശ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

കൊച്ചി: നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവിനെ പിടികൂടി പൊലീസ്. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്താ(21)ണ് പിടിയിലായത്. പുത്തൻകുരിശ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കക്കാട്ടുപാറ ഷാപ്പിൽ വെച്ചാണ് യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ പരിചയപ്പെട്ടത്.

Also Read:

Kerala
'നഴ്‌സിംഗ് കോളേജിലെ റാഗിംഗ് മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തത്; ചില കുളംകലക്കികളുടെ പ്രചാരണം തള്ളണം': പി എം ആർഷോ

തുടർന്ന് ഇരുപ്പച്ചിറ ഷാപ്പിൽ നല്ല കള്ള കിട്ടുമെന്ന് പറഞ്ഞ് അജിത്ത് ഇയാളെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഷാപ്പിലെത്തി രണ്ട് പേരും കള്ളുകുടിക്കുകയും ഇൻസ്റ്റാഗ്രാം അക്കൗണ്ട് നോക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി ഇതര സംസ്ഥാനത്തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നു. പിന്നീട് ബൈക്കിൽ കയറ്റി കൊണ്ടുപോയി. യാതയ്ക്കിടെ മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് വാഹനം നിർത്തുകയും മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നു കളയുകയുമായിരുന്നു.

ഡിവൈഎസ്പി വി ടി ഷാജന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ കെ പി ജയപ്രകാശ്, എസ്ഐമാരായ കെ ജി ബിൻസി, ജി ശശിധരൻ, സി ഓ സജീവ്, എഎസ്ഐ മാരായ കെ കെ സുരേഷ്‌ കുമാർ, മനോജ്‌ കുമാർ, സീനിയർ സിപിഒ മാരായ പി ആർ അഖിൽ, ആനന്ദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights: man arrested for theft

To advertise here,contact us