തെങ്ങുവെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ടു; ചേരാനല്ലൂരിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

തെങ്ങ് കട്ട് ചെയ്യുമ്പോൾ ഇലക്ട്രിക് കട്ടർ കഴുത്തിൽ കൊള്ളുകയായിരുന്നു

കൊച്ചി: തെങ്ങുവെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് തൊഴിലാളി മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥാണ് മരിച്ചത്. എറണാകുളം ചേരാനല്ലൂരിലാണ് അപകടമുണ്ടായത്. ഓലകൾ കട്ട് ചെയ്ത ശേഷം തെങ്ങ് മുറിച്ചപ്പോൾ ഇലക്ട്രിക് കട്ടർ കഴുത്തിൽ കൊള്ളുകയായിരുന്നു.

Also Read:

Kerala
പുതിയ വീട്ടിലേക്ക് താമസം മാറാൻ ഇനി ഷഹബാസ് ഇല്ല; കണ്ണീരോടെ വിട നൽകി നാട്

തെങ്ങിൽ തൂങ്ങി കിടന്ന് ചോര വാർന്നാണ് മരണം സംഭവിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി ഇറക്കാൻ ശ്രമിച്ചെങ്കിലും ലാഡറിന് ബാലൻസ് കിട്ടിയില്ല. സമീപവാസികളുടെ സഹായത്തോടെ സ്കാഫോൾഡ് ഉപയോഗിച്ചാണ് ഫയർഫോഴ്സ് മൃതദേഹം താഴെ ഇറക്കിയത്.

Content Highlights: Laborer died in Ernakulam

To advertise here,contact us