വീടിന്റെ മതിൽചാടിയെത്തി തെരുവ് നായക്കൂട്ടം; കാർ കടിച്ചു നശിപ്പിച്ചു

നാലുവശവും വലിയ മതിൽ കെട്ടുള്ള വീടിന്റെ മതിൽ നായ്ക്കൾ ചാടി കടക്കുകയായിരുന്നു

കൊച്ചി : ആലുവ ദേശത്ത് കാർ ആക്രമിച്ച് ഒരു കൂട്ടം തെരുവ്നായ്ക്കൾ. തെരുവുനായയുടെ ആക്രമണത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തെരുവുനായ കൂട്ടം മതിൽചാടിയെത്തിയത്.

നാലുവശവും വലിയ മതിൽ കെട്ടുള്ള വീടിന്റെ മതിൽ നായ്ക്കൾ ചാടി കടക്കുകയായിരുന്നു. ആലുവ ദേശം സ്വദേശി തമ്പിയുടെ വീട്ടിലെ കാറാണ് തെരുവുനായകൾ ആക്രമിച്ചത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

content highlights :stray dogs jumped over the wall of a house; bit and destroyed a car

To advertise here,contact us