ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കി; രണ്ട് പേർ അറസ്റ്റിൽ

സ്വയം ഉപയോ​ഗിക്കാനും വിൽപനക്കും വേണ്ടിയാണ് ഇവർ മരുന്ന് വാങ്ങിക്കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു

കൊച്ചി: ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തിൽ വടക്കൻ പറവൂരിൽ രണ്ട് പേർ അറസ്റ്റിൽ. വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകൾ വാങ്ങിക്കൂട്ടിയവരെയാണ് പോലിസ് പിടികൂടിയത്. പറവൂർ സ്വദേശിയായ നിക്സൻ ദേവസ്യ, സനൂപ് വിജയൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ഡോക്ടറുടെ വ്യാജ കുറിപ്പടിയും സീലും പിടിച്ചെടുത്തിട്ടുണ്ട്.

സ്വയം ഉപയോ​ഗിക്കാനും വിൽപനക്കും വേണ്ടിയാണ് ഇവർ മരുന്ന് വാങ്ങിക്കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും ഇവർ വിൽപ്പന നടത്തി വന്നിരുന്നു. ലഹരി ഉത്പന്നങ്ങൾ ലഭിക്കാതെ വന്നത്തോടെയാണ് നൈട്രോസെപാം ഗുളികകൾ വാങ്ങി വിൽപ്പന നടത്തിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Content Highlights:Two arrested for preparing fake prescriptions for narcotics

To advertise here,contact us