വെള്ള കമ്പനിയിലെ മോഷണം; ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മോഷണം നടന്നത്

കൊച്ചി: കോലഞ്ചേരിയിലെ വെള്ള കമ്പനിയിലെ മോഷണത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം സ്വദേശികളായ സാദിക്കുൾ ഇസ്ലാം (30), മുസ്താക് അലി (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മോഷണം നടന്നത്. കോലഞ്ചേരി ഗ്രീൻ വാലി വെള്ള കമ്പനിയിൽ കയറി നാല് ലാപ്ടോപ്പും, രണ്ടു മൊബൈൽ ഫോണുകളും 6900 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്.

Content Highlights- Theft at a white company; workers from other states arrested

To advertise here,contact us