പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി 2 വർഷത്തിന് ശേഷം വിദേശത്ത് പിടിയിൽ

മൂവാറ്റുപുഴ സ്വദേശിയായ സുഹൈലിനെയാണ് (27) പിടികൂടിയത്

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ അബുദാബിയിൽ നിന്നും പിടികൂടി കേരള പൊലീസ്. 2022ൽ ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ രണ്ട് വർഷത്തിനുശേഷമാണ് പിടികൂടുന്നത്.

മൂവാറ്റുപുഴ സ്വദേശിയായ സുഹൈലിനെയാണ് (27) പിടികൂടിയത്. അബുദാബിയിലേക്ക് കടന്ന പ്രതിയെ ഇന്റർ പോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം ഊർജജിതമാക്കിയത്.

Content highlights : Man leaves country after raping minor girl; arrested from abroad 2 years later

To advertise here,contact us