ആലുവയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷന് സമീപമുള്ള റെയിൽ പാളത്തിൽ വെച്ചാണ് അപകടമുണ്ടായത്

കൊച്ചി: ആലുവയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ അനുവാ(25)ണ് മരിച്ചത്. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷന് സമീപമുള്ള റെയിൽ പാളത്തിൽ വെച്ചാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം ഓടിക്കുന്നയാളാണ് അനു.

Content Highlights: man dies after being hit by a train in Aluva

To advertise here,contact us