ജനവാസ കേന്ദ്രത്തില് വീണ്ടും പടയപ്പ; നാശനഷ്ടമുണ്ടാക്കാതെ പിൻവാങ്ങി

മൂന്നാര് ഉദുമല്പേട്ട അന്തര്സംസ്ഥാന പാതയില് ചട്ടമൂന്നാര് ഭാഗത്താണ് ഇന്ന് രാവിലെ ആറരയോടെ കാട്ടുകൊമ്പന് എത്തിയത്

മൂന്നാര്: മറയൂര് മേഖലയിലെ ജനവാസ കേന്ദ്രത്തിലിറങ്ങി കാട്ടുകൊമ്പന് പടയപ്പ. മൂന്നാര് ഉദുമല്പേട്ട അന്തര്സംസ്ഥാന പാതയില് ചട്ടമൂന്നാര് ഭാഗത്താണ് ഇന്ന് രാവിലെ ആറരയോടെ കാട്ടുകൊമ്പന് എത്തിയത്. റോഡില് നിലയുറപ്പിച്ച കാട്ടുകൊമ്പന് നാശനഷ്ടമുണ്ടാക്കുകയോ മറ്റേതെങ്കിലും രീതിയിലുള്ള ആക്രമണത്തിനോ മുതിര്ന്നില്ല.

കാട്ടാന റോഡിലേക്കെത്തിയതോടെ ഏതാനും സമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. പാതയോരത്ത് ഓട്ടോറിക്ഷയടക്കം നിര്ത്തിയിട്ടിരുന്നെങ്കിലും പടയപ്പ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല. ആളുകള് ബഹളമുണ്ടാക്കിയതോടെ പടയപ്പ പിന്നീട് സമീപത്തെ തേയില തോട്ടത്തിലേക്ക് പിന്വാങ്ങി.

To advertise here,contact us