ഇടുക്കിയില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍

തമിഴ്‌നാട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേയ്ക്ക് വരികയായിരുന്നു ജോബിനും പ്രഭുവും

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ജോബിന്‍ (40) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തമിഴ്‌നാട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേയ്ക്ക് ആംബുലന്‍സില്‍ വരികയായിരുന്നു ജോബിനും പ്രഭുവും. ഇതിനിടെ വാഹനം കുമിളിയില്‍ നിര്‍ത്തി. കൂടെയുണ്ടായിരുന്നവര്‍ ചായകുടിക്കാന്‍ പുറത്തുപോയ സമയത്ത് ജോബിനും പ്രഭുവും മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിക്കുകയായിരുന്നു.

Also Read:

Kerala
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം; കേസ് റദ്ദാക്കി ഹൈക്കോടതി

പിന്നാലെ ദേഹാസ്വാസ്ഥ്വ്യം അനുഭവപ്പെട്ട ഇരുവരേയും കൂടെയുണ്ടായിരുന്നവര്‍ കുമിളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബാറ്ററി വെള്ളം അബദ്ധത്തില്‍ ഉപയോഗിച്ചതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

Content Highlights- man dies of drink liquor with battery water in idukki

To advertise here,contact us