മൂന്നാര്: പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. സന്ദീപ് സേനൻ നിർമ്മാണ നിർവഹിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ മൂന്നാര്-മറയൂര് റോഡില് ഒമ്പതാം മൈലില് വച്ചുണ്ടായ ആക്രമണത്തില് വാഹനത്തിന്റെ ചില്ലുകള് തകര്ന്നു. ആക്രമണത്തില് വാഹനത്തില് ഉണ്ടായിരുന്നവര്ക്ക് പരിക്കില്ല. ആനയും വാഹനവും മുഖാമുഖം വന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും മൂന്നാര് ഡിഎഫ്ഒ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില് സ്ഥലത്ത് ആര്ആര്ടി സംഘം നിരീക്ഷണം ശക്തമാക്കി.Content Highlights: elephant attack on the vehicle of the film shooting team