നീണ്ടപാറ കെഎസ്ആർടിസി അപകടം; ബസിനടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടി മരിച്ചു

കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

ഇടുക്കി: നീണ്ട പാറയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് പെൺകുട്ടി മരിച്ചു. ഇടുക്കി കീരിത്തോട് തേക്കുന്നത്ത് അനീറ്റ ബെന്നി (14) ആണ് മരിച്ചത്. ബസിനു അടിയിൽ കുടുങ്ങി കിടന്ന ഇവരെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്ത് എടുത്തത്.

മുൻപിലെ ചില്ല് തകർന്ന് ബസിനു മുൻപിലേക്ക് തെറിച്ചു വീണ അനീറ്റ ടയറിന് അടിയിൽ കുടുങ്ങിയാണ് മരിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനീറ്റ

അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ 20ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40ഓളം പേരാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.പരിക്കേറ്റവരെ കോതമംഗലം ബലിയസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

Content highlight: KSRTC bus accident in Neendapara many injured

To advertise here,contact us