ആർടിഒ സഞ്ചരിച്ച കാർ കുഴിയിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'സൂചന ബോർഡുകൾ ഉണ്ടായിരുന്നില്ല'

ഡ്യൂട്ടി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം നടന്നത്

കണ്ണൂർ: ആർടിഒ സഞ്ചരിച്ച കാർ റോഡിലെ കുഴിയില് വീണ് അപകടം. റോഡ് നിർമാണം പുരോഗമിക്കുന്നതിനിടെ ഇതിനായി എടുത്ത കുഴിയിലേക്കാണ് ആർടി സഞ്ചരിച്ച കാർ മറിഞ്ഞത്. മട്ടന്നൂർ ആർടി ജയറാം ഓടിച്ച കാറാണ് അപകടത്തില്പ്പെട്ടത്. പരിക്കുകളൊന്നുമില്ലാതെ തലനാരിഴ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.

കണ്ണൂർ മരുതായി ഉത്തിയൂർ റോഡിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. കുഴിയുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ ഒന്നും റോഡിൽ ഉണ്ടായിരുന്നില്ല.

അപകടത്തിൽപെട്ട കാറിൽ നിന്ന് പെട്ടെന്ന് തന്നെ ജയറാമിനെ പുറത്തിറക്കാനായത് കൊണ്ട് തന്നെ വലിയ പരിക്കുകൾ ഇല്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. ബോർഡുകൾക്ക് പുറമേ അപകട സൂചന നൽകുന്ന ലൈറ്റുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.

ജാഗ്രത: പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു; 180 പേർക്ക് രോഗബാധ

To advertise here,contact us