വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നുണ്ടെന്ന് പരസ്യം; ഓൺലൈൻ വഴി ഓർഡര്‍ ചെയ്തയാള്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

സംഭവത്തില്‍ പൊലീസിന്റെ എന്‍സിആര്‍പി സൈറ്റിലൂടെ പരാതി നല്‍കിയിട്ടുണ്ട്

കണ്ണൂര്‍: വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്ന് യൂട്യൂബിൽ വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. മട്ടന്നൂര്‍ സ്വദേശിക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ പൊലീസിന്റെ എന്‍സിആര്‍പി സൈറ്റിലൂടെ പരാതി നല്‍കിയിട്ടുണ്ട്. പരാതി മട്ടന്നൂര്‍ പൊലീസിനും കൈമാറിയിട്ടുണ്ട്.

വീഡിയോയില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നല്‍കി വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. പണം ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് വഴിയും നല്‍കുകയായിരുന്നു. പിന്നീട് പശുക്കളെ വാഹനത്തില്‍ കയറ്റി അയക്കുന്ന ഫോട്ടോയും, വീഡിയോയും വാട്‌സ്ആപ്പ് വഴി ലഭിച്ചു.

എന്നാല്‍ ഏറെ നാള്‍ കഴിഞ്ഞും ഡെലിവെറി ലഭിക്കാതായപ്പോള്‍ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായെന്ന് മനയിലായത്. പിന്നാലെയാണ് പരാതി നല്‍കിയത്. ഇത്തരം തട്ടിപ്പിന് ആരെങ്കിലും ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കുക.

Content Highlights: Man who ordered cows through online loses Rs 1 lakh

To advertise here,contact us