സ്റ്റോപ്പിൽ ബസ് നിർത്താതെ പോകുന്നത് പതിവായി; ബസ് തടഞ്ഞ് വിദ്യാർത്ഥിനികൾ

വനിത കോളേജിന് മുൻവശം ആർടിഒ സ്റ്റോപ്പ് അനുവദിച്ചിരുന്നു. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വെയിറ്റിങ് ഷെഡും സ്ഥാപിച്ചിരുന്നു

കാസർകോട്: സ്റ്റോപ്പിൽ ബസുകൾ നിർത്താതെ പോകുന്നത് പതിവായതോടെ ബസ് തടഞ്ഞ് വിദ്യാർത്ഥിനികൾ. കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ ഭാസ്ക്കര നഗറിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൻസ വനിത കോളേജിലെ വിദ്യാർത്ഥിനികളാണ് ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.

കൻസ വനിത കോളേജിന് മുൻവശം ആർടിഒ സ്റ്റോപ്പ് അനുവദിച്ചിരുന്നു. റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി വെയിറ്റിങ് ഷെഡും സ്ഥാപിച്ചു. എന്നാൽ സ്റ്റോപ്പിൽ ബസുകൾ നിർത്താതെ പോകുന്നത് പതിവായി. ഇതിനെ തുടർന്ന് വിദ്യാർഥിനികളും ബസ് ജീവനക്കാരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

ശനിയാഴ്ച കുമ്പള ടൗണിൽ സംഘടിച്ചെത്തിയ വിദ്യാർഥിനികൾ റോഡിന് കുറുകെ നിന്ന് ഏതാനും സമയം ബസുകൾ തടഞ്ഞിട്ടു. വിദ്യാർഥിനികളും ബസ് ജീവനക്കാരും തമ്മിൽ ശനിയാഴ്ചയും വാക് തർക്കമുണ്ടായി. സംഭവത്തെ തുടർന്ന് പൊലീസ് എത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നൽകി.

To advertise here,contact us