കടൽ തീരത്ത് കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് യുവാവിന്റെ ദേഹത്തുകൊണ്ടു; 10 വയസുകാരന് മര്ദ്ദനം

മര്ദ്ദനമേറ്റതോടെ കുട്ടി മാനസികമായി തളര്ന്നെന്നാണ് പത്ത് വയസുകാരന്റെ മാതാവ് പ്രതികരണം

കാസര്കോട്: പള്ളിക്കരയില് പത്തുവയസുകാരനെ മര്ദ്ദിച്ചതായി പരാതി. കുട്ടികള് കളിക്കുന്നതിനിടയില് കല്ല് ദേഹത്ത് കൊണ്ടെന്നാരോപിച്ച് കടല്ത്തീരം കാണാനെത്തിയ യുവാവാണ് പത്തുവയസുകാരനെ മര്ദ്ദിച്ചത്. ഇയാള്ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന് ശ്രമിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ രണ്ടാം തീയതിയാണ് പള്ളിക്കരയില് താമസിക്കുന്ന പത്ത് വയസുകാരന് മർദ്ദനമേറ്റത്. കല്ലിങ്കാല് സ്കൂളിന് സമീപത്ത് വച്ച് കളിക്കാനെടുത്ത കല്ല് എറിയുമ്പോള് കാലില് കൊണ്ട വിരോധത്തില് യുവാവ് മര്ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

മര്ദ്ദനമേറ്റതോടെ കുട്ടി മാനസികമായി തളര്ന്നെന്നാണ് പത്ത് വയസുകാരന്റെ മാതാവ് പ്രതികരണം. ബേക്കല് പൊലീസില് പരാതി നല്കിയെങ്കിലും നിസാര വകുപ്പുകള് മാത്രം ചുമത്തി യുവാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. ബാലനീതി നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ബാലാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്കാനുള്ള തീരുമാനത്തിലാണ് കുട്ടിയുടെ വീട്ടുകാർ.

ലോക്കോ പൈലറ്റ് സമരം: പാലക്കാട് ഡിപ്പോയിലെ 2 ലോക്കോ പൈലറ്റുമാരെ സ്ഥലംമാറ്റി

To advertise here,contact us