കാസർകോട് ടർഫിൽ കളി കാണാനെത്തിയ കുട്ടിക്ക് ക്രൂര മർദ്ദനം

ഫുട്ബോൾ കളി കാണാൻ ടർഫിലെത്തിയ ഒമ്പതാംക്ലാസുകാരനെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്

കാസർകോട് : കാസർകോട് പള്ളിക്കര തെക്കേക്കരയിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ‌ വിദ്യാർത്ഥികൾ. ടർഫിൽ ഫുട്ബോൾ കളി കാണാൻ എത്തിയ വിദ്യാർത്ഥിയെ ആണ് മർദ്ദിച്ചത്. കുട്ടിയുടെ കാൽ സീനിയർ വിദ്യാർത്ഥികൾ ചവിട്ടിയൊടിച്ചു.

ആറടി താഴ്ച്ചയിലേക്കുള്ള കുഴിയിലേക്ക് കുട്ടിയെ തള്ളിയിട്ടെന്നും പരാതിയുണ്ട്.

കുട്ടിയുടെ സഹോദരനെയും സംഭവത്തിന്റെ തലേദിവസം സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കുടുംബം ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

content highlights : child who came to watch the football was beaten by seniors in kasaragod

To advertise here,contact us