കാസർകോട് ലഹരിക്ക് അടിമകളായ യുവാക്കളുടെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു

രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണ് പൊലീസ്

കാസർകോട്: കാസർകോട് കാഞ്ഞിരത്തുംങ്കാൽ, കുറത്തികുണ്ടിൽ ലഹരിക്കടിമയായ യുവാക്കൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് വെട്ടേറ്റു.

ജിഷ്ണു , വിഷ്ണു എന്നിവരുടെ ആക്രമണത്തിൽ ബിംബുങ്കാൽ സ്വദേശി സതീഷ്, ബേഡകം പോലീസ് സ്റ്റേഷനിലെ സിപിഒ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്.

രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണ് പൊലീസ്.

Content Highlights: Police officers injured in attack by drug-addicted youths in Kasaragod

To advertise here,contact us