ഭക്ഷണം തീർന്നു; കരുനാഗപ്പള്ളിയിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

കരുനാഗപ്പള്ളിയിൽ ഭക്ഷണം തീർന്നു പോയതിന് ഹോട്ടൽ അടിച്ചു തകർത്തു

കൊല്ലം: കരുനാഗപ്പള്ളിയിൽ ഭക്ഷണം തീർന്നു പോയതിന് ഹോട്ടൽ അടിച്ചു തകർത്തു. കരുനാഗപ്പള്ളി ആലുമുക്കിലെ ദോശക്കടയിൽ ഇന്നലെ രാത്രി ആണ് സംഭവം. നാലു യുവാക്കൾ ചേർന്നാണ് കട അടിച്ചു തകർത്ത്. ഹോട്ടലിലെ ജീവനക്കാർകും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും മർദ്ദനത്തിൽ പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ ഒളിവിൽ ആണ്.

To advertise here,contact us