കൊട്ടാരക്കരയിൽ ഓടികൊണ്ടിരുന്ന ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്

വിദ്യാർഥിനി യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ നിരവധി വിദ്യാർഥികൾ ഫുഡ്ബോഡിൽ നിന്നാണ് യാത്ര ചെയ്തത്

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു.കൊട്ടാരക്കര മാർത്തോമ സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർഥിനിയായ പാർവതിയാണ് അപകടത്തിൽപ്പെട്ടത്.വിദ്യാർഥിനി യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ നിരവധി വിദ്യാർഥികൾ ഫുഡ്ബോഡിൽ നിന്നാണ് യാത്ര ചെയ്തത്. ഇത്തരത്തിൽ ഫുഡ്ബോഡിൽ യാത്ര ചെയ്യവെയാണ് ബസിൻ്റെ മുൻ വാതിൽ തുറന്നുപോയി കുട്ടി തെറിച്ച് റോഡിൽ വീണത്.

Also Read:

National
കല്ല്യാണത്തിന് മാത്രമായി ലോൺ തരാൻ ഒരു ആപ്പ്; പദ്ധതിയിൽ സഹകരിച്ച് ടാറ്റ ​ഗ്രൂപ്പും

പരിക്കേറ്റ വിദ്യാ‌ർഥിനിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂർ ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു ബസ്. സംഭവത്തിൽ ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Content highlights-A student was injured after falling from a running bus at Kottarakkara

To advertise here,contact us