കടന്നലുകളുടെ കുത്തേറ്റ് കർഷകർക്ക് പരിക്ക്; ആറ് പേർ ചികിത്സതേടി

കടന്നലുകളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ തുളസിധരൻ എന്നയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം: കടന്നലുകളുടെ കുത്തേറ്റ് കർഷകർക്ക് പരിക്ക്. ആറ് പേരാണ് ചികിത്സതേടിയത്. പാടത്ത് കൃഷിപ്പണിയിൽ ഏർപ്പെട്ടിരുന്നവർക്ക് നേരെയാണ് കടന്നലുകളുടെ അക്രമണമുണ്ടായത്. കടന്നലുകളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ തുളസിധരൻ എന്നയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടാരക്കര കോട്ടാത്തല പത്തടിയിലാണ് അപകടമുണ്ടായത്. പ്രദേശമാകെ കടന്നൽ വ്യാപിച്ചതിനാൽ നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിച്ചു.

Content Highlights: Farmers injured due to wasp stings in Kollam

To advertise here,contact us