ഭൂപരിഷ്ക്കരണ നിയമ ലംഘനം; സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു

വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ ഉൾപ്പെട്ട ഏഴ് എക്കറിലധികം ഭൂമിയാണ് ഏറ്റെടുത്തത്

കോട്ടയം: ആൾദൈവം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് കൈവശം വെച്ചതിനെ തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈക്കം താലൂക്കിലെ വടയാർ വില്ലേജിൽ ഉൾപ്പെട്ട ഏഴ് എക്കറിലധികം ഭൂമിയാണ് ഏറ്റെടുത്തത്.

പീഡനക്കേസടക്കം നിരവധി ക്രിമിനല് കേസുകളില് പ്രതിയായ ആളാണ് സന്തോഷ് മാധവൻ.

To advertise here,contact us