ഒരേവണ്ടി, ഒരേ നിറം; മീൻ വാങ്ങാനെത്തിയവർക്ക് സ്കൂട്ടറുകൾ മാറിപ്പോയി

ആദ്യം മീൻ വാങ്ങി തിരികെവന്നയാൾ സ്വന്തം വണ്ടിയാണെന്ന് കരുതി മറ്റേയാളുടെ സ്കൂട്ടറുമായി വീട്ടിൽ പോയി

കടുത്തുരുത്തി: ആലപ്പുഴ തീരദേശ റോഡിലെ മീൻകടയിൽ മീൻ വാങ്ങാനെത്തിയതാണ് രണ്ടുപേർ. എത്തിയത് ഒരു കമ്പനിയുടെ ഒരേ നിറത്തിലുള്ള രണ്ട് സ്കൂട്ടറുകളിൽ. സ്കൂട്ടറുകൾ കടയുടെ സമീപത്തെ റോഡരികിൽ പാർക്ക് ചെയ്തു. രണ്ടാളും വണ്ടിയിൽ നിന്ന്‌ താക്കോൽ ഊരിയിരുന്നില്ല. ആദ്യം മീൻ വാങ്ങി തിരികെവന്നയാൾ സ്വന്തം വണ്ടിയാണെന്ന് കരുതി മറ്റേയാളുടെ സ്കൂട്ടറുമായി വീട്ടിൽ പോയി.

രണ്ടാമത്തെയാൾ മീൻ വാങ്ങി വന്ന് അത് തന്റെ വണ്ടിയെന്ന് കരുതി ആദ്യത്തെ ആളിന്‍റെ സ്കൂട്ടറുമായി വീട്ടിൽ പോയി. ആദ്യം പോയയാൾക്ക് വീട്ടിലെത്തിയപ്പോഴാണ് അമളി പറ്റിയെന്ന് മനസിലായത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവമുണ്ടായത്. വണ്ടിമാറിപ്പോയെന്ന് മനസിലായതോടെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു. വണ്ടി മാറിയെടുത്ത് പോയ ആൾ തന്റെ സ്കൂട്ടറുമായി സ്റ്റേഷനിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞ രണ്ടാമനും സ്റ്റേഷനിലെത്തി. ഇരുവരും പൊലീസിന്റെ സാന്നിധ്യത്തിൽ പരസ്പരം സ്കൂട്ടറുകൾ കൈപ്പറ്റി മടങ്ങുകയും ചെയ്തു.

Content Highlights: Scooters have been replaced by those who came to buy fish

To advertise here,contact us