കോട്ടയത്ത് ബൈക്ക് മതിലിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ഒപ്പം ഉണ്ടായിരുന്ന ആളെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ചെമ്പ് പനങ്കാവ് ക്ഷേത്രത്തിനു സമീപം മണ്ണാമ്പിൽചിറ വിഷ്ണു സത്യൻ (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 യോടെ വല്ലകം സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ആളെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പ് സ്വദേശി സുജിത്തിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ട്രസ് വർക്ക് തൊഴിലാളികളാണ്.

Content Highlight: Bike hit the wall and accident; A tragic end for the young man

To advertise here,contact us