വാഷ്ബേസിനില് മൂത്രമൊഴിച്ചത് തടഞ്ഞു; കോഴിക്കോട് ഹോട്ടൽ അടിച്ചുതകര്ത്തു, ജീവനക്കാര്ക്ക് മര്ദനം

കാക്കൂര് കുമാരസാമി ഹോട്ടലിലാണ് സംഭവം.

കോഴിക്കോട്: വാഷ്ബേസിനില് മൂത്രമൊഴിച്ചത് തടഞ്ഞതിന് യുവാക്കള് ഹോട്ടല് അടിച്ചുതകര്ത്തു. ആക്രമണത്തില് രണ്ട് ഹോട്ടല് ജീവനക്കാര്ക്ക് പരിക്കേറ്റു. കാക്കൂര് കുമാരസാമി ഹോട്ടലിലാണ് സംഭവം. പുതിയാപ്പ സ്വദേശി ശരത്ത്(25), കടലൂര് സ്വദേശി രവി എന്നിവരെ കാക്കൂര് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കുത്തി പരുക്കേല്പ്പിച്ചു; യുവാവ് കസ്റ്റഡിയില്

ഹോട്ടലില് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പ്രതികൾ. മുഖം കഴുകാനായി വാഷ്ബേസിന് അടുത്ത് എത്തിയപ്പോൾ പ്രതികളിലൊരാളായ രവി വാഷ് ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച ഹോട്ടല് ജീവനക്കാരെ പ്രതികള് മര്ദിക്കുകയും ഹോട്ടല് അടിച്ചു തകര്ക്കുകയും ചെയ്തു. ആക്രമണത്തില് ഹോട്ടല് ജീവനക്കാരായ സഫ്റിന് മിന്ഹാജ്, ഷെര്ബല സലീം എന്നിവര്ക്ക് പരിക്കേറ്റിട്ടുണ്ട്.

To advertise here,contact us