കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് തെരുവുനായ ആക്രമണം; വിദ്യാര്ത്ഥിയടക്കം മൂന്ന് പേര്ക്ക് പരിക്ക്

പരിക്കേറ്റ മൂന്ന് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് ചികിത്സ തേടി

കോഴിക്കോട്: കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ സ്കൂള് വിദ്യാര്ത്ഥിയടക്കം മൂന്ന് പേര്ക്ക് പരിക്ക്. നന്ദഗോപാലന്(16), നിഷാന്ത്(33) ദിയ എന്നിവര്ക്കാണ് തെരുവുനായ ആക്രമണത്തില് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില് ചികിത്സ തേടി.

പരിക്കേറ്റവരില് ഒരാളായ വിദ്യാര്ത്ഥി നന്ദഗോപാലന്റെ കാലിൻ്റെ രണ്ട് ഭാഗങ്ങളിൽ കടിയേറ്റിട്ടുണ്ടെന്ന് നന്ദഗോപാലന്റെ അച്ഛന് പറഞ്ഞു. കാവുംവട്ടം സ്വദേശിയായ നിഷാന്തിനും സ്റ്റാന്റ് പരിസരത്ത് വെച്ച് നായയുടെ കടിയേറ്റിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില് നിലവില് വന്ധ്യംകരണം നടത്തുന്ന സെന്റര് ഇപ്പോള് പ്രവൃത്തിക്കാത്തതിനാല് നഗരസഭ അടിയന്തരമായി ഇടപെട്ട് നടപടികള് സ്വീകരണിക്കണെമന്നാണ് നാട്ടുകാരുടെ ആവശ്യം.

മഹാരാഷ്ട്രയിലെ ശിവജി പ്രതിമ തകർന്ന സംഭവം; പദ്ധതി കൺസൾട്ടൻ്റ് അറസ്റ്റിൽ

To advertise here,contact us