നടുക്കടലിൽ കുടുങ്ങി ഓങ്കാരനാഥൻ; രക്ഷകരായി കോസ്റ്റൽ പൊലീസ്

ബോട്ടിൽ വെള്ളം കയറിയതോടെ തൊഴിലാളികൾ കോസ്റ്റൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കോഴിക്കോട്: മത്സ്യബന്ധനത്തിനായി പുറപ്പെട്ട് നടുക്കടലിൽ കുടുങ്ങിയ ഓങ്കാരനാഥനെ രക്ഷിച്ച് കോസ്റ്റൽ പൊലീസ്. കൊയിലാണ്ടി ഹാർബറിൽ നിന്ന് പുറപ്പെട്ട ഓങ്കാരനാഥൻ എന്ന ബോട്ടാണ് 21 മത്സ്യത്തൊഴിലാളികളുമായി നടുക്കടലിൽ കുടുങ്ങിയത്. ബോട്ടിൽ വെള്ളം കയറിയതോടെ തൊഴിലാളികൾ കോസ്റ്റൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. കോസ്റ്റൽ പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർ മനു തോമസ്, റെസ്ക്യൂ ഗാർഡ് മിഥുൻ കെ വി, ഹമിലേഷ് കെ, സിവിൽ പൊലീസ് ഓഫീസർ ഗിഫ്റ്റ്സൺ, കോസ്റ്റൽ വാർഡൻ ദീബീഷ് പി കെ എന്നിവർ മറ്റൊരു ബോട്ടിൽ മത്സ്യതൊഴിലാളികൾക്കരികിൽ എത്തിയ ശേഷം സുരക്ഷിതരായി ഇവരെയും ബോട്ടിനെയും കൊയിലാണ്ടി ഹാർബറിൽ തിരികെ എത്തിക്കുകയായിരുന്നു.

ലെെംഗികാതിക്രമം; ആൺകുട്ടികൾക്ക് ബോധവത്കരണം നടത്തേണ്ടത് അനിവാര്യമെന്ന് ബോംബെ ഹെെക്കോടതി

To advertise here,contact us