നെഞ്ചുവേദനയുമായി എത്തിയ രോ​ഗി മരിച്ചു; എംബിബിഎസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാൾ അറസ്റ്റിൽ

മണ്ണൂർ സ്വദേശി വിനോദ് കുമാറാണ് (60) ആണ് മരിച്ചത്.

കോഴിക്കോട്: നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ ഗൃഹനാഥൻ പ്രാഥമിക ചികിത്സ ലഭിക്കാതെ മരിച്ചു. സംഭവത്തിൽ എംബിബിഎസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാൾ അറസ്റ്റിലായി. മണ്ണൂർ സ്വദേശി വിനോദ് കുമാറാണ് (60) ആണ് മരിച്ചത്. സെപ്റ്റംബർ 23ന് കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വെച്ചാണ് വിനോദ് കുമാർ മരിച്ചത്. ഇതേ ഹോസ്പിറ്റലിൽ ഡോക്ടറായി പ്രവർത്തിച്ചുവന്ന അബു അബ്രഹാം ലൂക്കിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

നെഞ്ചുവേദനയും ചുമയുമായി എത്തിയ രോഗിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനു പകരം രക്തപരിശോധന ഉൾപ്പെടെ നടത്താൻ ഡോക്ടർ നിർദേശിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. ഹോസ്പിറ്റലിൽ കൊണ്ടു വന്ന് അരമണിക്കൂറിനകം രോ​ഗി മരിച്ചു. ഇതോടെയാണ് പ്രാഥമിക ചികിത്സ നൽകാതിരുന്നതിന്റെ സംശയം ബലപ്പെട്ടത്. മരിച്ച വിനോദ് കുമാറിന്റെ മകൻ അശ്വിൻ പി വിനോദ് പിജി ഡോക്ടറാണ്. അശ്വിനും സുഹൃത്തുക്കളും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് അബ്രഹാം ലൂക്ക് എംബിബിഎസ് കോഴ്സ് പൂർത്തീകരിക്കാതെയാണ് ഡോക്ടറായി സേവനമനുഷ്ഠിച്ചരുന്നതെന്ന് അറിഞ്ഞത്.

To advertise here,contact us