എംഎസ്എഫ് ഹരിതയ്ക്ക് പുതിയ ഭാരവാഹികൾ ; ആയിഷ മറിയം ചെയർപേഴ്‌സൻ സ്ഥാനത്തേക്ക്

ഫിദ ടി പി ജനറൽ കൺവീനറും റിസ്‌വാന ഷെറിൻ ട്രഷററുമായി

കോഴിക്കോട്: എംഎസ്എഫ് വിദ്യാർഥിനി വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന ഭാരവാഹികൾ. ആയിഷ മറിയം ചെയർപേഴ്‌സൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫിദ ടി പി ജനറൽ കൺവീനറും റിസ്‌വാന ഷെറിൻ ട്രഷററുമായി. നയന സുരേഷ്, നഹല ഷഹീദ്, നീരജ ആർ, ഹസീന എന്നിവർ വൈസ് ചെയർപേഴ്‌സൻ ആയി. അഡ്വ ഫിദ അഷ്‌റഫ്, ഷഹാന കുനിയ, തമന്ന എം എ, അഭിനന്ദ(കൺവീനർ) എന്നിവരാണു മറ്റു ഭാരവാഹികൾ.

ഫസീഹ ഹന്നാൻ, ഷിഫാന പി കെ, മുസ്‌ലിഹ, സഹദ പി കെ, നിഹാല നാസർ, ഹിദ ഫെബിൻ, അഡ്വ. അഫീഫ, നഫീസ റിഷാന, അഡ്വ. ഫർസാന എ നൗഷാദ്, ഷെഫീക്ക നസ്‌റിൻ, ഷഹാന ഷെറിൻ എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു. ശഹീദ റഷീദ്, അഫ്ഷീല ഷെഫീഖ് എന്നിവരെ എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തിട്ടുണ്ട്.

Content Hightlight : New Officers for MSF haritha Ayesha Maryam for the post of Chairperson

To advertise here,contact us