സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തു; പൊലീസുകാരെ ആക്രമിച്ച് യുവാവ്; അറസ്റ്റ്

രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പോക്‌സോ കേസിലെ പ്രതിയെ പിടികൂടാന്‍ ഇറങ്ങിയതായിരുന്നു പൊലീസ് സംഘം

കൊയിലാണ്ടി: സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ച് യുവാവ്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. യുവാവിന്റെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ബിരുദ വിദ്യാര്‍ത്ഥിയായ അത്തോളി കൊങ്ങന്നൂര്‍മലയില്‍ നോബിന്‍ (23) ആണ് പൊലീസുകാരെ ആക്രമിച്ചത്. ചിത്രാ ടാക്കീസിന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പോക്‌സോ കേസിലെ പ്രതിയെ പിടികൂടാന്‍ ഇറങ്ങിയതായിരുന്നു നാലംഗ പൊലീസ് സംഘം. സംശയാസ്പദ സാഹചര്യത്തില്‍ നോബിന്‍ ചിത്രാ ടാക്കീസിന് സമീപം നില്‍ക്കുന്നത് കണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായാണ് നോബിന്‍ പൊലീസുകാരെ ആക്രമിച്ചത്. കല്ലുകൊണ്ടാണ് ഇയാള്‍ ആക്രമിച്ചതെന്നാണ് വിവരം.

Also Read:

Thiruvananthapuram
തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ച നിലയില്‍

യുവാവിന്റെ ആക്രമണത്തില്‍ എസ് ഐ ജിതേഷ്, ഗ്രേഡ് എസ് ഐ അബ്ദുല്ല, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിനു രാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ് ഐ ജിതേഷിന് കൈക്കും സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സിനുരാജിന് നെഞ്ചിനും കൈക്കുമാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോബിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights- man arrested for attack police officers in koyilandi

To advertise here,contact us