ട്രെയിന്‍ തട്ടി മകളുടെ പേരിനോട് സാമ്യമുള്ള യുവതി മരിച്ചു; റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

അപകടത്തില്‍പ്പെട്ടത് മകളാണോ എന്നറിയാനാണ് രാജന്‍ സംഭവ സ്ഥലത്ത് എത്തിയത്

വടകര: ട്രെയിന്‍ തട്ടി യുവതി മരിച്ചത് അറിഞ്ഞെത്തിയ റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. പാലോളിപ്പാലം സ്വദേശിനി ആക്കൂന്റവിട സ്വദേശിനി ഷര്‍മിള(48)യാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഈ വിവരമറിഞ്ഞെത്തിയ റിട്ട. അധ്യാപകന്‍ രാജന്‍(73)ആണ് കുഴഞ്ഞു വീണത്.

Also Read:

Idukki
ഇടുക്കിയില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍

ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വടകര പുതുപ്പണം പാലോളിപ്പാലത്താണ് അപകടമുണ്ടായത്. കുടുംബശ്രീ യോഗത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ഷര്‍മിളയെ ട്രെയിന്‍ തട്ടുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ഷര്‍മിഷ മരിച്ചു. തുടര്‍ന്ന് പൊലീസും ആര്‍പിഎഫും സ്ഥലത്തെത്തി മൃതദേഹം നീക്കം ചെയ്യുകയായിരുന്നു.

അപകടത്തില്‍പ്പെട്ടത് മകളാണോ എന്നറിയാനാണ് രാജന്‍ സംഭവ സ്ഥലത്ത് എത്തിയത്. തൊട്ടുപിന്നാലെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജന്റെ ഒരു മകളുടെ പേര് ഷര്‍മ്യ എന്നാണ്.

Content Highlights- retired teacher collapsed to death after hear death of woman hit by train in kozhikode

To advertise here,contact us