കെജിഎഫ് കണ്ട് പണക്കാരനാകാന്‍ നാടുവിട്ടു; ലോഡ്ജ് കൊലപാതകം അന്വേഷിക്കുന്നതിനിടെ 16കാരനെ കണ്ടെത്തി പൊലീസ്

എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊന്ന് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാനെത്തിയതിനിടെ ആയിരുന്നു കുട്ടിയെ കണ്ടെത്തിയത്

കോഴിക്കോട്: കെജിഎഫ് സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് നാടുവിട്ട പതിനാറുകാരനെ കണ്ടെത്തി പൊലീസ്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊന്ന് കടന്നുകളഞ്ഞ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുമായി പിണങ്ങി നാടുവിട്ട കുട്ടി ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തി ചെന്നൈക്ക് ട്രെയിന്‍ കയറുകയായിരുന്നു.

സംഭവത്തിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തിലെ പ്രതി അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കുട്ടി ചെന്നൈയിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചത്.

Also Read:

Kerala
സനൂഫിനെ കുരുക്കിട്ട് പിടിച്ചത് 'ഓപ്പറേഷന്‍ നവംബര്‍'; ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ക്രൈം വാര്‍ത്ത...

ഇതിനിടെ കുട്ടി താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും ഫറോഖ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡിന് വിവരം ലഭിച്ചു. തുടര്‍ന്ന് ചെന്നൈ അശോക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

Also Read:

Kerala
നവജാത ശിശുവിന്റെ അസാധാരണ വൈകല്യം; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി; റിപ്പോര്‍ട്ടര്‍ ഇംപാക്ട്

ഇക്കഴിഞ്ഞ ഒക്ടോബർ 28നായിരുന്നു സ്‌കൂളിലേക്ക് പോകാനിറങ്ങിയ കുട്ടിയെ കാണാതാകുന്നത്. ഹോട്ടലില്‍ ജോലി ചെയ്ത് പണക്കാരനായി നാട്ടില്‍ വരാനായിരുന്നു കുട്ടിയുടെ ലക്ഷ്യം. രക്ഷിതാക്കളോട് വഴക്കിട്ട് നാടുവിട്ടതിനാല്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ കുട്ടി ആദ്യം സമ്മതിച്ചിരുന്നില്ല. ഇതിന് പിന്നാലെ മോട്ടിവേഷന്‍ ക്ലാസെടുത്താണ് കുട്ടിയെ വീട്ടിലെത്തിച്ചത്.

Content Highlight: Police finds 16 year old boy who left home to be rich like in KGF Movie

To advertise here,contact us