പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ബൈക്ക് യാത്രികന് ഷോക്കേറ്റു

മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: കോഴിക്കോട് ബൈക്ക് യാത്രികന് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റു. മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് തമ്പലമണ്ണയിലായിരുന്നു സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read:

Kerala
'ജി സുധാകരനെ നിയന്ത്രിക്കണം, ശ്രദ്ധ കിട്ടാൻ വായിൽ തോന്നുന്നത് പറയുന്നു'; വിമർശനവുമായി സിപിഐഎം ജില്ലാ സമ്മേളനം

ജ്വല്ലറി ജീവനക്കാരനായ ബാബു ഭാര്യയെയും കൂട്ടി രാത്രിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. രാത്രിയായത് കൊണ്ട് തന്നെ വൈദ്യുതി ലൈൻ പൊട്ടി കിടക്കുന്നത് ഇവർക്ക് കാണാനായില്ല. പൊട്ടിയ ലൈനിൻ്റെ ഒരു ഭാ​ഗം തട്ടിയാണ് ഷോക്കേറ്റത്. നാട്ടുകാരെത്തി ഉടൻ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ചു. തുടർന്ന് ലൈൻ ഓഫ് ചെയ്തു. ബാബുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

content highlight- The biker was shocked after hitting a broken electric wire

To advertise here,contact us