കോഴിക്കോട് ചെറുവണ്ണൂരില്‍ ഓട്ടോ ഇടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കുട്ടിയെ സ്‌കൂളില്‍ സ്ഥിരമായി കൊണ്ടുപോകുന്ന വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്

കോഴിക്കോട്: ചെറുവണ്ണൂര്‍ ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂര്‍ വെസ്റ്റ് എഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സന്‍ഹ മറിയം(8) ആണ് മരിച്ചത്. സ്ഥിരമായി സഞ്ചരിക്കുന്ന ഓട്ടോ അബദ്ധവശാല്‍ ഇടിക്കുകയായിരുന്നു. കുട്ടിയെ സ്‌കൂളില്‍ സ്ഥിരമായി കൊണ്ടുപോകുന്ന വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ആരോപണം.

Content Highlights: Second standard student died while hit a auto in Calicut

To advertise here,contact us