കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് ഫ്ലാറ്റിൽ ജീവനൊ‌ടുക്കിയ നിലയിൽ

പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി

കോഴിക്കോട്: യുവാവ് ഫ്ലാറ്റിൽ ജീവനൊ‌ടുക്കിയ നിലയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. പൂനൂർ പെരിങ്ങളം സ്വ​ദേശി സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ ജനൽ കമ്പനിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നി​ഗമനം. സഞ്ജയ് ഇന്നലെ രാത്രിയിൽ ഭാര്യയുമായി കലഹമുണ്ടായിരുന്നതായി വിവരമുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Man committed suicide in his flat in Thamarassery, Kozhikode

To advertise here,contact us