ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ഓവർടേക്ക് ചെയ്ത ബസിടിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം

ബസിനടിയില്‍പ്പെട്ട തങ്കമണിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം തന്നെ മരണം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയ്ക്ക് ഓവർടേക്ക് ചെയ്ത ബസിടിച്ച് ദാരുണാന്ത്യം. എലത്തൂര്‍ സ്വദേശി തങ്കമണിയാണ് മരിച്ചത്. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ജം​ഗ്ഷനിലാണ് വാഹനാപകടമുണ്ടായത്.

അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്, സിഗ്നല്‍ ഓണായപ്പോള്‍ മുന്നിലുണ്ടായിരുന്ന ബാബുവിന്റെ ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്.

ബസ് ബൈക്കിലിടിച്ചതോടെ ബാബുവും തങ്കമണിയും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ബസിനടിയില്‍പ്പെട്ട തങ്കമണിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം തന്നെ മരണം സ്ഥിരീകരിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Wife dies tragically after being hit by overtaking bus while riding bike with husband

To advertise here,contact us