പതങ്കയത്ത് വീണ്ടും മരണം; എന്‍ഐടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആന്ധ്ര സ്വദേശി ദ്രാവിണ്‍ ആണ് മുങ്ങിമരിച്ചത്

കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒരാള്‍ മുങ്ങിമരിച്ചു. ആന്ധ്ര സ്വദേശി ദ്രാവിണ്‍ ആണ് മുങ്ങി മരിച്ചത്. എന്‍ഐടി വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകീട്ടാണ് വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം പതങ്കയത്ത് എത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights: student drown to death in kozhikkode kodanchery

To advertise here,contact us