14കാരിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; രണ്ടാനച്ഛന് 141 വര്‍ഷം കഠിനതടവ്

മൂന്ന് വർഷത്തോളമാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്

മലപ്പുറം: 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 141 വര്‍ഷം കഠിനതടവ്. വ്യത്യസ്ത വകുപ്പുകളിലായി മഞ്ചേരി പോക്‌സോ കോടതിയാണ് 141 വര്‍ഷം ശിക്ഷ വിധിച്ചത്. ഏറ്റവും കൂടിയ ശിക്ഷയായ 40 വര്‍ഷമാണ് പ്രതി അനുഭവിക്കേണ്ടി വരിക. തമിഴ്‌നാട് സ്വദേശിയാണ് പ്രതി. 2017 മുതല്‍ 2021 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പന്ത്രണ്ടാം വയസ്സു മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. വീട്ടില്‍ വച്ചാണ് പലതവണ ഇയാള്‍ കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

Content Highlight: Step father gets 141 years of imprisonement for raping minor girl

To advertise here,contact us