ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉൽപന്ന പ്രദർശനവും; 'ആസ്‌പെരൻസ 2024' ഡിസംബർ 5 ന് മമ്പാട് കോളേജിൽ

മലപ്പുറം ജില്ലയിലെ ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉൽപന്ന പ്രദർശനവും 'ആസ്പരൻസ 2024 'ഡിസംബർ 5 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുന്നു

മലപ്പുറം: മലപ്പുറം ജില്ലയിലെ ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉല്‍പന്ന പ്രദര്‍ശനവും ഡിസംബര്‍ അഞ്ചിന് എം ഇ എസ് മമ്പാട് കോളേജില്‍ നടക്കും. 'ആസ്പരന്‍സ 2024' എന്നാണ് സംഗമത്തിന് നല്‍കിയിരിക്കുന്ന പേര്. എം ഇ എസ് മമ്പാട് കോളേജ് കോമേഴ്സ് ബിരുദാനന്തര ബിരുദ ഗവേഷണ വകുപ്പ്, നിലമ്പൂര്‍ താലൂക്ക് വാണിജ്യ വ്യവസായ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്.

ഇത് മൂന്നാം തവണയാണ് ഭിന്നശേഷി സംരംഭകർക്കായി സംഗമം ഒരുക്കുന്നത്. 2014 യൂനിസെഫ് ചൈല്‍ഡ് അവാര്‍ഡ് ജേതാവായ മുഹമ്മദ് ആസിം വെളിമണ്ണ, അന്തര്‍ദേശീയ മൈന്‍ഡ് ട്രെയ്‌നര്‍ ഫിലിപ്പ് മമ്പാട്, ജില്ലാ വ്യവസായ കേന്ദ്ര ജനറല്‍ മാനേജര്‍ ആര്‍ ദിനേശ്, നിലമ്പൂര്‍ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ സജ്ജാദ് ബഷീര്‍ എന്നിവര്‍ മുഖ്യാഥിതിയായി പങ്കെടുക്കും.

ചടങ്ങില്‍ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എ. മൊയ്ദീന്‍ കുട്ടി, കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി പ്രൊഫ : ഒ. പി അബ്ദുറഹ്‌മാന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ: പി പി മന്‍സൂര്‍ അലി എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895821563,+918590195872 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക

Content Highlights: dgmes mampad college differently abled programme

To advertise here,contact us