മലയാളസർവകലാശാലയിലെ ഹോസ്റ്റൽ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെ; സര്‍വകലാശാല അടച്ചിട്ടു

രണ്ട് ദിവസം മുമ്പ് വനിത ഹോസ്റ്റല്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ ഹോസ്റ്റല്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെയാണെന്ന് കണ്ടെത്തല്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് വനിത ഹോസ്റ്റല്‍ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കണ്ടെത്തല്‍.

നിലവില്‍ സര്‍വകലാശാല താല്‍ക്കാലികമായി അടച്ചിടാനാണ് തീരുമാനം. ഇന്ന് തന്നെ ഹോസ്റ്റല്‍ ഒഴിയാനാണ് രജിസ്ട്രാറുടെ നിര്‍ദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വകലാശാല അടച്ചിടുമെന്നാണ് ഉത്തരവ്.

Content Highlights: There is no Food safety license in Malayalam University canteen

To advertise here,contact us