സ്‌കൂട്ടർ 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിലാണ് അപകടമുണ്ടായത്

മലപ്പുറം: സ്‌കൂട്ടർ 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിലാണ് അപകടമുണ്ടായത്. വളാഞ്ചേരി സ്വദേശി അബ്ദുൽ കരീം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വെട്ടിച്ചിറ ഭാഗത്ത്‌ നിന്ന് കൊടുമുടിയിലേക്ക് പോകുകയായിരുന്നു കരീം. ദേശീയ പാത സർവീസ് റോഡിൽ നിന്ന് സ്‌കൂട്ടർ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

Content Highlights: Malappuram Valanchery Native Died in an Accident

To advertise here,contact us